ഈജിപ്തിൽ ക്രിസ്ത്യൻ സ്ത്രീ ആക്രമിക്കപ്പെട്ടു ; ശിരഛേദത്തിനു ശ്രമം

egyptian coptics - ഈജിപ്തിൽ ക്രിസ്ത്യൻ സ്ത്രീ ആക്രമിക്കപ്പെട്ടു ; ശിരഛേദത്തിനു ശ്രമം

ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ 35 വയസ്സുള്ള കോപ്റ്റിക് ക്രിസ്ത്യൻ സ്ത്രീയെ ഒരു മുസ്ലീം തീവ്രവാദി പതിയിരുന്ന് ആക്രമിക്കുകയും അവരെ ശിരഛേദം ചെയ്യാനുള്ള ശ്രമത്തിൽ മാരകമായി പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി ക്രിസ്ത്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം തൻ്റെ പിതാവിനെ സഹായിക്കാൻ കുടുംബ ഫാമിലേക്ക് നടക്കുകയായിരുന്ന മോണ വാഫ്ദി മർസൂഖ് എന്ന യുവതിയെ ഖാസിം ഫലാഹ് മുഹമ്മദ് എന്ന യുവാവാണ് ആക്രമിച്ചതെന്ന് യുഎസ് ആസ്ഥാനമായുള്ള പീഡന നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പറഞ്ഞു .മുഹമ്മദ് അവളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും തുടർന്ന് അരിവാൾ പിടിച്ച് അവളെ വെട്ടി കൊല്ലാൻ ശ്രമിക്കുകയുമാണുണ്ടായതെന്നു ഐ.സി.സി പറഞ്ഞു. കോപ്റ്റിക് സ്ത്രീയുടെ കസിൻമാരിൽ ഒരാൾ ആക്രമണം ദൂരെ നിന്ന് കാണുകയും ഉടൻ തന്നെ മോണയെ സഹായിക്കാൻ ഓടിയെത്തി അവളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മോണ പക്ഷേ ഭയവും പരിഭ്രാന്തിയും നിറഞ്ഞ അവസ്ഥയിലാണ് തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമി മാനസികരോഗിയാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടത് എന്നാൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പ്രകോപനമില്ലാത്ത ആക്രമണങ്ങൾ ക്രിസ്ത്യൻ വിരുദ്ധ വികാരത്തിലാണെന്നും , ഇത് സമാനമായ മറ്റ് അക്രമ സംഭവങ്ങൾക്കും പിന്നിലും ഉണ്ടാകാമെന്നും ഐസിസി കൂട്ടിച്ചേർത്തു.

ക്രൈസ്തവ പീഢന നിരീക്ഷണ ഗ്രൂപ്പായ ഓപ്പൺ ഡോർസ് യുഎസ്എയുടെ കണക്കനുസരിച്ച്, ലോകത്തിലെ ക്രിസ്ത്യാനികളെ ഏറ്റവും മോശമായി പീഡിപ്പിക്കുന്ന 20 രാജ്യങ്ങളിൽ ഈജിപ്തും ഉൾപ്പെടുന്നു. ഈജിപ്തിലെ ജനസംഖ്യയുടെ 10% വരുന്ന കോപ്റ്റിക്സ് പക്ഷെ രണ്ടാം തരാം പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യൻ സ്ത്രീകൾ തെരുവിലൂടെ നടക്കുമ്പോൾ ഉപദ്രവിക്കപ്പെടുന്നത് മുതൽ ക്രിസ്ത്യൻ സമൂഹങ്ങളെ തീവ്രവാദി ആൾക്കൂട്ടം അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നത് വരെ ഈജിപ്തിലെ ക്രിസ്ത്യൻ പീഡനത്തിൽ ഉൾപ്പെടുന്നു.ഈജിപ്ഷ്യൻ ക്രിസ്ത്യൻ സമൂഹത്തെപ്പറ്റി സർക്കാർ നല്ലവാക്കുകൾ പറയാറുണ്ടെങ്കിലും നിയമപാലകരുടെ അഭാവവും ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന സംഗതിയിൽ പ്രാദേശിക അധികാരികളുടെ മനസ്സില്ലായ്മയും അവരെ എല്ലാത്തരം ആക്രമണങ്ങൾക്കും വിധേയരാക്കുന്നു.