തടവിലാക്കപ്പെട്ട ചൈനീസ് സുവിശേഷകന് ഒടുവിൽ അഭിഭാഷകനെ കാണുവാൻ അനുമതി

Chineese pasto - തടവിലാക്കപ്പെട്ട ചൈനീസ് സുവിശേഷകന് ഒടുവിൽ അഭിഭാഷകനെ കാണുവാൻ അനുമതി

ചൈനയിൽ തടങ്കലിലാക്കപ്പെട്ട ചൈനീസ് സുവിശേഷകൻ അൻ യാങ്കൂയക്ക് ആദ്യമായി അഭിഭാഷകനെ കാണാൻ കഴിഞ്ഞതായി അദ്ദേഹത്തിൻ്റെ ഭാര്യ അറിയിച്ചു . കോവിഡ് പ്രതിസന്ധികൾ മൂലം മുമ്പ് അൻ യാങ്കൂയക്ക് അഭിഭാഷകനെ കാണുവാൻ സാധിച്ചിരുന്നില്ല . ഒരു ആഗോള ക്രിസ്ത്യൻ കോൺഫറൻസിനായി 2020 നവംബറിൽ മലേഷ്യയിലേക്ക് പോയ കാരണത്താൽ ആൻ യാങ്കൂയയെ സഹപ്രവർത്തകനായ ഷാങ് ചെങ്‌ഹാവോവെക്കൊപ്പം തടഞ്ഞുവക്കുകയായിരുന്നു . കോൺഫറൻസിൽ സംബന്ധിക്കുവാൻ മലേഷ്യയിലേക്ക് പോയ മറ്റ് അഞ്ച് ചൈനീസ് ക്രൈസ്തവ വിശ്വാസികളും അവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പബ്ലിക് സെക്യൂരിറ്റിയുടെ കീഴിലുള്ള പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് എല്ലാവരും യാത്ര ചെയ്തതെങ്കിലും ക്രിസ്ത്യാനികൾ ആയതിൻ്റെ പേരിൽ അറസ്റ്റിലാവുകയായിരുന്നു. അനധികൃതമായി അതിർത്തി കടന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടത് . മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നവരെ സംബന്ധിച്ചു 2021 മെയ് 1 മുതൽ ചൈനയിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിധി. വിദേശത്ത് മതസംഘടനകളുടെ കോൺഫറൻസുകളിലും മീറ്റിംഗുകളിലും പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. മേൽപ്പറഞ്ഞ നടപടി സ്ഥാപിക്കുന്നതിന് നാല് മാസം മുമ്പ്, 2020 ജനുവരിയിലാണ് ആൻ യാങ്കൂയയും സംഘവും മലേഷ്യയിലേക്ക് പോയത് എന്നത് അവരുടെ തടവിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്നു. ജൂൺ 23 നു യാങ്കൂയക്ക് അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ചൈനയിലെ വടക്കൻ പ്രവിശ്യയായ ഷാൻസിയിൽ സ്ഥിതി ചെയ്യുന്ന സിയാവോയി തടങ്കൽ കേന്ദ്രത്തിൽ കണ്ടുമുറ്റുവാൻ സാധിച്ചത് പാസ്റ്റർ ആൻ നല്ല മാനസികാവസ്ഥയിൽ തുടരുന്നുവെന്നും എന്നാൽ അദ്ദേഹം കുടുംബത്തെയും സയൺ റിഫോംഡ് ചർച്ചിലെ സഹ സഭാംഗങ്ങളെയും കുറിച്ച് ആശങ്കാകുലനാണെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.തൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളോട് യാങ്കൂയയുടെ ഭാര്യ അഭ്യർത്ഥിച്ചു.