നമ്മുടെ കർത്താവിൻ്റെ ഉപമകളും സാരാർത്ഥവും – ഭാഗം 2

Parables of Jesus Image - നമ്മുടെ കർത്താവിൻ്റെ ഉപമകളും സാരാർത്ഥവും – ഭാഗം 2

ഒരുങ്ങിയിരിക്കുന്ന ദാസന്മാർ – ലൂക്കോസ് 12 :35 -40 – കർത്താവിൻ്റെ മടങ്ങിവരവിന് ആശയോടെ കാത്തിരിക്കണം

ബുദ്ധിയുള്ള കലവറക്കാരൻ – ലൂക്കോസ് 42 : 48 – നമ്മെ ഏല്പിച്ചിരിക്കുന്നതിൽ ഉത്തമ മനസാക്ഷിയോടെ പ്രവർത്തിക്കണം

ഫലം കായ്ക്കാത്ത അത്തിവൃക്ഷം – ലൂക്കോസ് 13 : 6 -9 – കൃപ ലഭിച്ചിട്ടും ഫലം കൊടുക്കാതിരിക്കുക

വലിയ അത്താഴം – ലൂക്കോസ് 14 : 16 -24 – ദൈവവിളിക്കു എല്ലാവരും ഒരുപോലെ അർഹരാണ്

ഗോപുരം പണിയിക്കുന്നവൻ
യുദ്ധത്തിന് പോകുന്ന രാജാവ്
-ലൂക്കോസ് 14 : 28 -33 -മുൻ കരുതലും സ്വയം പരിശോധനയും

നഷ്ടമായ വെള്ളിക്കാശ് – ലൂക്കോസ് 15 : 8 -10 – അനുതപിക്കുന്ന പാപിയെക്കുറിച്ചു സ്വർഗത്തിൽ സന്തോഷം ഉണ്ട് ( ദൈവം പാപിയെ അന്വേഷിക്കുന്നത് )

മുടിയനായ പുത്രൻ – ലൂക്കോസ് 15 : 11 -32 – തിരിച്ചു വരുന്ന പാപിയോടു സ്വർഗീയ പിതാവിനുള്ള സ്നേഹം ( പാപി ദൈവത്തെ അന്വേഷിക്കുന്നത് )

അന്യായക്കാരനായ കലവറക്കാരൻ – ലൂക്കോസ് 16 -1 -8 – ഏല്പിക്കപ്പെട്ടിരിക്കുന്നതിൽ വിശ്വസ്തതയോടെ പ്രവർത്തിക്കണം

ധനവാനും ലാസറും – ലൂക്കോസ് 16 : 19 -31 – അവിശ്വാസിക്ക് ഉണ്ടാക്കാൻ പോകുന്ന നിരാശ , സങ്കടം , വിശ്വാസിയുടെ ഭാഗ്യം

പ്രയോജനമില്ലാത്ത ഭൃത്യന്മാർ – ലൂക്കോസ് 17 :7 -10 – നാം ചെയ്യുന്ന എല്ലാ നന്മകളും ദൈവത്തിനായി ചെയ്യേണ്ടത് നമ്മുടെ കടമയാണ്

നീതികെട്ട ന്യായാധിപൻ – ലൂക്കോസ് 18 : 2 -5 – മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിലുള്ള ഗുണം

പരീശനും ചുങ്കക്കാരനും – ലൂക്കോസ് 18 : 10 -14 സ്വയനീതിയും താഴ്മയും

തുടരും ….