പുതിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് താജിക്കിസ്ഥാൻ സർക്കാർ

- പുതിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് താജിക്കിസ്ഥാൻ സർക്കാർ

താജിക്കിസ്ഥാനിൽ ഇനി ക്രിസ്ത്യൻ ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനം.

മെയ് അവസാനം തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന ഒരു മീറ്റിംഗിലേക്ക് ക്രിസ്ത്യൻ നേതാക്കളെ വിളിച്ചുവരുത്തിയാണ് മതകാര്യങ്ങൾക്കും ആചാരങ്ങൾക്കും ആചാരങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാന കമ്മിറ്റി ചെയർമാനായ സുലൈമോൻ ദവ്‌ലറ്റ്‌സോഡ ക്രിസ്ത്യൻ നേതാക്കളെ ഈ തീരുമാനം അറിയിച്ചതെന്ന് ‘ബർണബാസ്‌ എയ്ഡ്’ ഫോറം 18നെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്യന്നു. ഇതുകൂടാതെ 18 വയസ്സിന് താഴെയുള്ള കുട്ടികൾ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് സർക്കാർ വിലക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു

ഈ തീരുമാനത്തിന് കാരണമൊന്നും സർക്കാർ നൽകിയിട്ടില്ല.രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ ആരാധനയ്‌ക്കോ മറ്റ് മതപരമായ പ്രവർത്തനങ്ങൾക്കോ ​​വേണ്ടിയുള്ള കൂടിച്ചേരൽ താജിക്കിസ്ഥാനിൽ നിയമവിരുദ്ധമാണ്. കഴിഞ്ഞ പത്ത് വർഷമായി പള്ളികളോ ക്രിസ്ത്യൻ സംഘടനകളോ താജിക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബർണബാസ് എയ്ഡ് പറയുന്നു

മുസ്ലിം രാഷ്ട്രമായ താജിക്കിസ്ഥാനിൽ പുതിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തതിൽ വിശ്വാസികൾ ദുഃഖിതരാണ്. ചർച്ചിന് രെജിസ്ട്രേഷൻ ഇല്ലാത്തതിനാൽ
അധികാരികൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ ശിക്ഷിക്കാൻ കഴിയുമെന്ന് പാസ്റ്റർമാർ ഭയപ്പെടുന്നു.
പതിനഞ്ചോളം പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളെങ്കിലും രജിസ്ട്രേഷൻ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടവത്രേ .

ക്രിസ്ത്യൻ വിശ്വാസികൾ ന്യൂനപക്ഷമായ താജിക്കിസ്ഥാനിൽ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്യുന്നവർ അധികാരികളാൽ പീഡിപ്പിക്കപ്പെടുന്നുവെന്നു ലേഖനത്തിൽ പറയുന്നു . മത പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളാകുമ്പോൾ പലർക്കും ജോലി നഷ്ടപ്പെടുന്നു. ക്രിമിനൽ കോഡ് ആർട്ടിക്കിൾ 189 ( തീവ്രവാദ നിരോധന നിയമം ഉപയോഗിച്ച് ഇടയ്ക്കിടെ ക്രിസ്ത്യൻ പള്ളികൾ പരിശോധിക്കാറുണ്ടത്രെ .