പ്രായം തളർത്താതെ തൊണ്ണൂറ്റിനാലാം വയസ്സിലും ദൈവ വേല ചെയ്യുന്ന ഒരു ചൈനീസ് പാസ്റ്റർ

chineese - പ്രായം തളർത്താതെ തൊണ്ണൂറ്റിനാലാം വയസ്സിലും ദൈവ വേല ചെയ്യുന്ന ഒരു ചൈനീസ് പാസ്റ്റർ

ഇക്കഴിഞ്ഞ ജൂലൈ 3-ന് ഫുജിയാൻ പ്രവിശ്യയിലെ ഫുജൂവിലെ ഫ്ലവർ ലെയ്ൻ ചർച്ചിൽ ‘വീഞ്ഞ് തീർന്നു പോയിരിക്കുന്നു’ എന്ന വിഷയത്തിൽ ഒരു ദൈവദാസൻ ഒരു പ്രസംഗം ചെയ്കയുണ്ടായി. പ്രസംഗകൻ്റെ പ്രായമായിരുന്നു ഏറെ കൗതുകമായത് . ഷിയാമെനിലെ ട്രിനിറ്റി ചർച്ചിൽ നിന്നുള്ള 94 കാരനായ റവ. ചെൻ യിപിങ് ആയിരുന്നു അത്.

ഇന്നത്തെ ബീജിങ്ങ് ഉൾപ്പെടുന്ന പുരാതന ചൈനീസ് നഗരമായ യാഞ്ചിങ് യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് 1957-ൽ ബിരുദം നേടിയ ശേഷം, ചെൻ ഷിയാമെനിലെ ട്രിനിറ്റി ചർച്ചിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു യുവസുവിശേഷകനായ ചെൻ . ഏറെ താമസിയാതെ തന്നെ താമസിയാതെ, കമ്മ്യൂണിസ്റ്റ് സർക്കാർ അദ്ദേഹത്തെ ‘വലതുപക്ഷക്കാരൻ’ എന്ന് വിശേഷിപ്പിക്കുകയും 20 വർഷത്തോളം കഠിനാദ്ധ്വാനത്തിലൂടെ ‘പരിഷ്കരണത്തിന്’ വിധേയനാക്കുകയും ചെയ്തു . ഫുജിയാൻ, നിംഗ്‌സിയ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ റെയിൽപാതകൾ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ജോലി . എന്നാൽ തൻ്റെ പ്രാണപ്രിയനായ കർത്താവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്ന അദ്ദേഹം പുനരധിവസിപ്പിക്കപ്പെട്ട ശേഷം 1979 ൽ ട്രിനിറ്റി ചർച്ചിൽ മടങ്ങിയെത്തി.

1927-ൽ ജനിച്ച റവ. ചെൻ ചെറുപ്പത്തിൽ തന്നെ ഷിയാമെനിലെ ഗുലാങ്യുവിലാണ് താമസിച്ചിരുന്നത്, ഫ്യൂജിയാനിലെ ക്വാൻഷൗവിലെ നാനാനിലെ തൻ്റെ പൂർവ്വിക ഭവനത്തിൽ ബാല്യകാലം ചിലവിട്ടു . 1949 സെപ്തംബർ 17-ന് ഹെപ്പിംഗ് കൗണ്ടി മോചിപ്പിക്കപ്പെട്ടപ്പോൾ ബിരുദം നേടിയ അദ്ദേഹം ശേഷം ടൂത്ത് ഫില്ലിങ് എന്ന ദന്തശാസ്ത്ര ശാഖയിൽ പഠനം തുടർന്നു.

അക്കാലത്ത്, ഒരു അപ്രന്റീസായി ജോലിചെയ്യുമ്പോൾ, പാസ്റ്റർ ഷെങ് ഷെങ്‌ഷാങ്ങ് എന്ന ദൈവദാസനുമായിച്ചേർന്ന് ചേർന്ന് സിയോക്സി എന്ന പ്രദേശത്തെ ചാപ്പൽ വികസിപ്പിക്കുന്നതിൽ ചെൻ സഹായിച്ചിരുന്നു. തുടർന്ന് ദൈവവചന പ്രചോദിതനായ അദ്ദേഹം ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിശ്വാസികളെ കണ്ടെത്താൻ യാത്രകൾ നടത്തുകയും അവരെ തിരികെ പള്ളിയിലേക്ക് നയിക്കുകയും ചെയ്തു . ഹെപ്പിംഗ് കൗണ്ടിയിൽ ടിഎസ്പിഎം സ്ഥാപിക്കുകയും അതിൻ്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തു.

വിരമിച്ച ശേഷം വിശ്രമമില്ലാതെ പാസ്റ്റർമാർ, മൂപ്പന്മാർ, ഡീക്കൻമാർ, ചർച്ച് വോളന്റിയർമാർ എന്നിവരെ പരിശീലിപ്പിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത് . നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ചുറ്റി സഞ്ചരിച്ച് അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ നടത്തി.അതുപോലെ തന്നെ വിശ്വാസികൾക്കുള്ള അജപാലന പരിപാലനവും തുടരുന്നു. ഗ്രാമീണ ദൗത്യങ്ങളാണ് തൻ്റെ ഏറ്റവും വലിയ ഭാരമെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. കർത്താവിൽ മാത്രമേ വിശ്രമിക്കൂ എന്ന കാഴ്ചപ്പാടുമായി വേല ചെയ്യുന്ന ഈ ദൈവദാസനെയോർത്ത് നമുക്ക് കർത്താവിനെ സ്തുതിക്കാം