പുറപ്പാട് 19 :1 – സംഖ്യ 10 :11 12 , 10 :33
ഈജിപ്തിൽ നിന്ന് പുറപ്പെട്ടു ഒന്നാം വര്ഷം മൂന്നാം മാസം പതിനഞ്ചാം തീയതി മുതൽ രണ്ടാം വർഷം രണ്ടാം മാസം ഇരുപതാം തീയതി വരെ ഏകദേശം ഒരു വർഷത്തോളം ഇസ്രായേൽ ജനത സീനായിൽ പാർത്ത ശേഷം യാത്ര പുനഃരാരംഭിച്ചു. മൂന്നു ദിവസത്തിനു ശേഷം
1 . സംഖ്യ 11 : 1 - 3
തബേറാ ( എരിയുന്ന എന്നർത്ഥം )യിൽ വന്നു. ഇവിടെ ഇസ്രയേല്യരുടെ പിറുപിറുപ്പു നിമിത്തം ആകാശത്തു നിന്ന് അഗ്നി ഇറങ്ങി .
2 . സംഖ്യ 11 :1 -34
കിബ്രോത് ഹത്തയവാ ( മോഹങ്ങളുടെ ശവക്കുഴി എന്നർത്ഥം ) ഇവിടെ വച്ചു കാടപ്പക്ഷിയുടെ ഇറച്ചി അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ അവരുടെ മത്സരത്തിൽ അവർ കൊല്ലപ്പെട്ടു.
3 . സംഖ്യാ 11 :35
ഹസെറോത്ത് – ഇവിടെ അഹരോനും മിര്യാമും മോശെയ്ക്ക് വിരോധമായി മത്സരിക്കുകയും മിര്യാം കുഷ്ഠരോഗത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്തു .
4 . സംഖ്യ 13 :26 , 14 :1 -39
ഹസെറോത്തിൽ നിന്നും പാറാൻ വനത്തിലുള്ള കാദേശ് ബർന്നായാ എന്ന സ്ഥലത്ത് പാളയമിറങ്ങി .ഇവിടെ നിന്ന് കാണാൻ ദേശത്തെ 12 പേരെ അയച്ചു . അതിൽ പത്തു പേർ ദേശം വളരെ ശക്തിയുള്ളതാണെന്നും നമുക്ക് അതിനെ ജയിക്കാൻ പ്രയാസമുള്ളതാണെന്നും പറഞ്ഞതിനാൽ ജനങ്ങൾ അധൈര്യപ്പെടുകയും മോശെക്കു വിരോധമായി പിറുപിറുക്കുകയുക ചെയ്തു. അപ്പോൾ ശേഷിച്ച രണ്ടു പേരായ യോശുവായും കാലേബും ദേശത്തെ നമുക്ക് നിഷ്പ്രയാസമായി ജയിക്കാമെന്നു പറഞ്ഞു ജനത്തെ ധൈര്യപ്പെടുകയും അവരുടെ ക്ഷോഭത്തെ ശമിപ്പിക്കുകയും ചെയ്തു . കോരഹ് , ദാതാൻ , അബീറാം മുതലായവർ ഇവിടെ വച്ച് ആചാര്യത്തിനു വിരോധമായി മത്സരിച്ചു ശിക്ഷിക്കപ്പെടുകയും ഭൂമികുലുക്കവും അഗ്നിബാധയും ഉണ്ടാവുകയും ചെയ്തു .
അടുത്ത ഭാഗം : കാദേശ് ബർന്നായാ മുതൽ യോർദ്ദാൻ വരെ