2017 ൽ നടന്നെന്നു ആരോപിക്കപ്പെടുന്ന സംഭവത്തിൽ മതനിന്ദാക്കുറ്റം ചുമത്തി പാകിസ്ഥാനിൽ ക്രിസ്ത്യാനിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. 34 കാരനായ അഷ്ഫാഖ് മസിഹിനെയാണ് പാകിസ്ഥാൻ സെഷൻസ് കോടതി തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത് .പാകിസ്ഥാനിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മതേതര സംഘടനയായ സെൻ്റർ ഫോർ ലീഗൽ എയ്ഡ്അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് (CLAAS) ആണ് ഈ വിവരം പുറത്തു വിട്ടത് എന്നാൽ താൻ നിരപരാധിയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് കുറ്റം ചുമത്തപ്പെട്ട വ്യക്തിയായ മസിഹ് പറഞ്ഞു.
ലാഹോറിൽ ഒരു ബൈക്ക് മെക്കാനിക്ക് ഷോപ്പ് ഉടമയായ മസിഹ്, 2017 ജൂണിൽ ഒരു ഉപഭോക്താവ് അയാൾക്ക് ലഭിച്ച സേവനത്തിന് പ്രതിഫലം നൽകാൻ വിസമ്മതിച്ച സംഭവത്തിൽ നിന്നാണ് കുറ്റാരോപണം ഉണ്ടായതെന്ന്പറഞ്ഞു ” ആ മനുഷ്യൻ എനിക്ക് പണം നൽകാൻ വിസമ്മതിക്കുകയും ‘ഞാൻ പീർ ഫഖീറിൻ്റെ (ഒരു മുസ്ലീം സന്യാസി) അനുയായിയാണ്, എന്നിൽ നിന്ന് പണം ചോദിക്കരുത് എന്നും പറഞ്ഞു. പറഞ്ഞു. ഞാൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ആളാണെന്നും പീർ ഫഖീറിൽ വിശ്വസിക്കുന്നില്ലെന്നും എൻ്റെ പണം തരൂ എന്നും മാത്രമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത് .ഈ സംഭവത്തിൽ ലഭിച്ച പരാതിയിൽ നിന്നാണ് മാസിഹിനെതിരെ മതനിന്ദ ആരോപിച്ച് പോലീസ് റിപ്പോർട്ട് നൽകിയത് .
തൻ്റെ ബിസിനസ്സ് നന്നായി നടക്കുന്നതിനാൽ പ്രദേശത്ത് മുഹമ്മദ് നവീദ് എന്നൊരാൾ അസൂയ പൂണ്ട് ദിവസങ്ങൾക്ക് മുമ്പ് താനുമായി വഴക്കിട്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നവീദ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാസിഹ് പറഞ്ഞു .പാകിസ്ഥാൻ ശിക്ഷാനിയമത്തിലെ 295-സി വകുപ്പ് പ്രകാരം, ഇസ്ലാമിൻ്റെ പ്രവാചകനായ മുഹമ്മദിനെ അവഹേളിക്കുന്ന കുറ്റത്തിന് ലഭിക്കുക നിർബന്ധിത വധശിക്ഷയാണ്.
എന്നാൽ താൻ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് മസിഹ് പറഞ്ഞു
“ഞാൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ ഒരു വാക്കും ഉച്ചരിച്ചിട്ടില്ല, അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഞാൻ മുഹമ്മദ് നബിയെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ബഹുമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.
30 ദിവസത്തിനുള്ളിൽ ഒരു ക്രിസ്ത്യാനിക്ക് വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് CLAAS ഡയറക്ടർ നസീർ സയീദ് പറഞ്ഞു. പാകിസ്ഥാനിലെ ക്രിസ്ത്യൻ സഹോദരങ്ങളായ അമൂൺ, ഖൈസർ അയൂബ് എന്നിവരുടെ വധശിക്ഷ ജൂൺ 11ന് കോടതി ശരിവച്ചിരുന്നു .ഒരു ബ്ലോഗിൽ ദൈവനിന്ദ നിറഞ്ഞ ഉള്ളടക്കം പോസ്റ്റുചെയ്‌തെന്നാരോപിച്ചായിരുന്നു രണ്ട് സഹോദരന്മാർക്കെതിരെയും കേസെടുത്തത്. 2011 ലായിരുന്നു ഈ സംഭവം.