മദർ തെരേസയുടെ കന്യാസ്ത്രീകളെ രാജ്യത്തിന് പുറത്താക്കി നിക്കരാഗ്വൻ ഗവർമെണ്ട്

missionaries - മദർ തെരേസയുടെ കന്യാസ്ത്രീകളെ രാജ്യത്തിന് പുറത്താക്കി നിക്കരാഗ്വൻ ഗവർമെണ്ട്

മദർ തെരേസ സ്ഥാപിച്ച മതപരമായ സംഘടനയായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ അംഗങ്ങളായ കന്യാസ്ത്രീകളെ പുറത്താക്കി അവരെ കോസ്റ്റോറിക്കയിലേക്കു കാൽനടയായി അയച്ച് നിക്കരാഗ്വൻ പ്രസിഡണ്ട് ഡാനിയൽ ഒർട്ടെഗ. ഭരണകൂടത്തിനെതിരായ വിമർശനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രണ്ട് കത്തോലിക്കാ ടിവി സ്റ്റേഷനുകളും അടച്ചു പൂട്ടി .

സർക്കാർ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മിഷനറീസ് ഓഫ് ചാരിറ്റി അടക്കം 101 എൻ‌ജി‌ഒകൾ അടിയന്തിരമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപനം ഒർട്ടേഗ ഗവർമെണ്ട് ജൂൺ 28 ന് നടത്തിയത്.

2018 ഏപ്രിലിലെ ആഭ്യന്തര കലാപം മുതൽ, സർക്കാർ എതിർപ്പിൻ്റെ ശബ്ദങ്ങളെ അടിച്ചമർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവരടക്കം 150 പ്രതിപക്ഷ നേതാക്കൾ ഇതുവരെ ജയിലിലാണ്. 42 വിദേശ സംഘടനകൾ ഉൾപ്പെടെ 758 എൻജിഒകളുടെ നിയമപരമായ പദവിയും ഭരണകൂടം റദ്ദാക്കി.

1988-ൽ നിക്കരാഗ്വയിൽ മിഷനറീസ് ഓഫ് ചാരിറ്റി പ്രവർത്തിച്ചുവരുന്നുണ്ട് . ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ , ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു ഡേ കെയർ സെൻ്റർ , ഉപേക്ഷിക്കപ്പെട്ട അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ട കൗമാരപ്രായക്കാരെ സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുത്തുവാനുള്ള കേന്ദ്രങ്ങൾ എന്നിവ സംഘടനാ ഇവിടെ നടത്തുന്നു .തലസ്ഥാന നഗരിയായ മനാഗ്വയിൽ വയോജനങ്ങൾക്കായി ഒരു ഭവനവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള വിദ്യാർത്ഥികൾക്കായി ഒരു സ്കൂൾ ശാക്തീകരണ പദ്ധതിയും ഇതിനു പുറമെയുണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റി “അവരുടെ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു” എന്നും തീവ്രവാദത്തിനെതിരായ നിയമം “അനുസരിക്കുന്നില്ല” എന്നുമാണ് ഗവൺമെണ്ട് ആരോപിക്കുന്നത്

കഴിഞ്ഞ മാർച്ചിൽ വത്തിക്കാൻ പ്രതിനിധിയെയും നിക്കരാഗ്വ പുറത്താക്കിയിരുന്നു