ഹഡ്‌സൺ ടെയ്‌ലർ ചൈന ഇൻലാൻഡ് മിഷനിലൂടെ ചൈനയെ സ്വാധീനിക്കുന്നതിന് മുമ്പ്, നഷ്ടപ്പെട്ടവരെ ഓർത്തു ഭാരപ്പെട്ട ഒരു മനുഷ്യൻ മറ്റ് മിഷനറിമാർക്ക് പിന്തുടരാൻ തക്കവണ്ണം അവിടെ ഒരു നല്ല അടിത്തറയിടുകയും മാർഗ്ഗദർശിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു . ചൈനയിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റണ്ട് മിഷനറിയായി അറിയപ്പെടുന്ന റോബർട്ട് മോറിസൺ ആണ് ആ വ്യക്തി . അദ്ദേഹം 27 വർഷം ചൈനയിൽ അധ്വാനിക്കുകയും ചൈനയിലെ സുവിശേഷ സാഹിത്യത്തിൽ വളരെയധികം സംഭാവന നൽകുകയും ചെയ്തു.
റോബർട്ട് 1982 ജനുവരി 5 ന് ഇംഗ്ലണ്ടിലെ ദൈവഭയമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത് . കുട്ടിക്കാലത്ത് കുറച്ചുകാലം അദ്ദേഹം തൻ്റെ കുടുംബ മൂല്യങ്ങൾക്കെതിരെ നിലകൊള്ളുകയുണ്ടായി . എന്നാൽ പതിനാറാം വയസ്സിൽ, ശരിയായ പാത പിന്തുടരാനുള്ള അതിയായ ആഗ്രഹത്തോടെ അവൻ കർത്താവിലേക്ക് മടങ്ങി.അദ്ദേഹം അതേപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത് “ശാശ്വതമായ കുറ്റബോധത്തിൻ്റെ ഭയം എനിക്ക് അനുഭവപ്പെട്ടു. മരണഭയം എന്നെ വലയം ചെയ്തു, രക്ഷകനിൽ എനിക്ക് താൽപ്പര്യം നൽകുന്നതിനായി എൻ്റെ പാപം ക്ഷമിക്കണമെന്ന് ദൈവത്തോട് നിലവിളിക്കാൻ ഞാൻ രാത്രിയിൽ ഞാൻ നയിക്കപ്പെട്ടു അപ്പോഴാണ് ജീവിതത്തിൽ ഒരു മാറ്റം അനുഭവിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു, എൻ്റെ ഹൃദയത്തിലും ആ മാറ്റം ഞാൻ അനുഭവിച്ചു .”
ഈ പുതിയ ജീവിതം മോറിസണെ പ്രാർത്ഥിക്കാനും കർത്താവിനെ അന്വേഷിക്കാനും ധാരാളം സമയം ചെലവഴിക്കാൻ ഇടയാക്കി . ദൈവത്തിൻ്റെ വഴികളെക്കുറിച്ചുള്ള അറിവും ഗ്രാഹ്യവും വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം ബൈബിളും മാത്യു ഹെൻറിയുടെ ബൈബിൾ വ്യാഖ്യാനവും പഠിച്ചു. ലോകമെമ്പാടും ദൈവ വചനം എത്തേണ്ട ആവശ്യമുണ്ടെന്ന് കണ്ടപ്പോൾ ഒരു മിഷനറിയാകാനുള്ള ആഗ്രഹം അദ്ദേഹത്തിൽ വളർന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് തന്നെ, റോബർട്ട് പാവപ്പെട്ടവർക്കും നഷ്ടപ്പെട്ടവർക്കും വേണ്ടിയുള്ള തൻ്റെ ഭാരം പ്രകടിപ്പിച്ചിരുന്നു . വിവിധ ഇടങ്ങൾ സന്ദർശിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
താഴെപ്പറയുന്ന വാക്കുകളിൽ അദ്ദേഹം കർത്താവിനോട് പ്രാർത്ഥിച്ചു : “കർത്താവേ, എൻ്റെ യജമാനനേ, ഞാൻ വയൽ കാണുമ്പോൾ, അതിൽ ഭൂരിഭാഗവും പൂർണ്ണമായും കൊയ്ത്തുകാരില്ലാത്തതായാണ് മനസ്സിലാക്കുന്നത്. അല്ലെങ്കിൽ അവിടെയും ഇവിടെയും ഒന്നോ രണ്ടോ മാത്രം. എന്നാൽ ആയിരക്കണക്കിന് കൊയ്ത്തുകാർ ഒരു മൂലയിൽ തടിച്ചുകൂടിയിരിക്കുകയാകുന്നു . കൊയ്ത്തുകാർ ഏറ്റവും ആവശ്യമുള്ള ഇടത്തിലേക്കെത്തുക എന്നതാണ് എൻ്റെ ആഗ്രഹം.” കർത്താവിൻ്റെ മുമ്പാകെയുള്ള മോറിസൻ്റെ അഭ്യർത്ഥന, “പ്രയാസങ്ങൾ ഏറ്റവും എറിയതും മനുഷ്യന് പരിഹരിക്കാൻ കഴിയാത്തതുമായ ” മിഷനറി ഫീൽഡിൽ കർത്താവ് തന്നെ പ്രതിഷ്ഠിക്കനാമെന്നായിരുന്നു.
കർത്താവിൻ്റെ വേല ചെയ്യുവാൻ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നിരവധി പ്രതിബന്ധങ്ങളെ മോറിസണ് തരണം ചെയ്യേണ്ടിയിരുന്നു . താൻ വിദേശത്തേക്ക് പോകുന്നതിനെ തൻ്റെ പിതാവ് എതിർത്തിരുന്നു, താൻ തിരഞ്ഞെടുത്ത വഴി ശരിയല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ അദ്ദേഹം വളരെ ശ്രമിച്ചു. പല തരത്തിൽ കഴിവുള്ളവനായതിനാൽ, റോബർട്ടിന് മുൻപിൽ അവസരങ്ങളുടെ മറ്റ് വാതിലുകളും തുറന്നിരുന്നു. മിഷനറി ജീവിതത്തിനുപകരം മറ്റ് വഴികളിലൊന്ന് സ്വീകരിക്കാൻ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.
കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ തക്കവണ്ണം , മോറിസൺ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന സ്ത്രീ ഒരു മിഷനറിയാകാനുള്ള തൻ്റെ വിളിയിൽ അദ്ദേഹത്തോടൊപ്പം ചേരുവാൻ വിസമ്മതിച്ചു. ലണ്ടൻ മിഷനറി സൊസൈറ്റി മോറിസണെ സ്വീകരിക്കുകയും ചൈനയിലേക്ക് പോകാൻ നിയമിക്കുകയും ചെയ്തു. 1807 ജനുവരി 31-ന്, തൻ്റെ ഇരുപത്തിയഞ്ചാം വയസ്സിൽ, റോബർട്ട് മോറിസൺ ഒറ്റയ്ക്ക് ചൈനയിലേക്ക് തൻ്റെ യാത്ര ആരംഭിച്ചു .
ചൈനയിലെത്തിയപ്പോൾ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം അല്ല ലഭിച്ചത്. ചൈനയിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റണ്ട് മിഷനറി ആയതിനാൽ, മോറിസണ് മറികടക്കാൻ നിരവധി തടസ്സങ്ങളും കീഴടക്കാൻ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള വ്യാപാരം നടത്തുന്നില്ലെങ്കിൽ ഒരു വിദേശിയെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നുംഒരു വിദേശിയെ ഒരു സ്വദേശിക്കും ചൈനീസ് പഠിപ്പിക്കാൻ കഴിയില്ലെന്നും അത് മരണ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അദ്ദേഹം അറിഞ്ഞു.
ആദ്യ ദിവസങ്ങൾ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു, ചിലപ്പോൾ മടങ്ങിപ്പോകേണ്ടിവരുമെന്ന് അദ്ദേഹം കരുതി. ഒരു വീട് കണ്ടെത്താൻ കഴിയണം, പക്ഷേ അദ്ദേഹം പകൽ അകത്ത് തങ്ങുകയും രാത്രിയിൽ മാത്രം പുറത്തുപോകുകയും ചെയ്യേണ്ടിയിരുന്നു . കഷ്ടപ്പാടുകളും നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളും ധാരാളമായതിനാൽ അദ്ദേഹം ദിവസങ്ങളോളം ഒറ്റയ്ക്ക് ചിലവഴിച്ചു. വസ്ത്രധാരണത്തിലും ജീവിത രീതിയിലും പ്രാദേശിക ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്, പക്ഷേ അത് അദ്ദേഹത്തെ മറ്റ് വിദേശികൾക്കിടയിൽ വേറിട്ടുനിർത്തി.
അന്നത്തെ സാഹചര്യം കാരണം, പരസ്യ പ്രസംഗവും സാക്ഷീകരണവും മോറിസൻ്റെ സുവിശേഷ ദൗത്യത്തിൻ്റെ ഒരു രീതി ആയിരുന്നില്ല. പകരം അദ്ദേഹം സാഹിത്യത്തിലും ബൈബിൾ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1808-ൻ്റെ അവസാനത്തോടെ, ഒരു ചൈനീസ് നിഘണ്ടുവിൽ ആരംഭിച്ച ഒരു ചൈനീസ് വ്യാകരണ പുസ്തകം അതിൻ്റെ ആദ്യ പതിപ്പ് അച്ചടിക്കാൻ തയ്യാറായി, പുതിയ നിയമത്തിന്റെ നല്ലൊരു ഭാഗം വളരെ ഉത്സാഹത്തോടെ അദ്ദേഹം ഇതിനകം വിവർത്തനം ചെയ്തിരുന്നു. ചൈനീസ് ഭാഷയിൽ ബൈബിൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ഭാഷ നന്നായി വഴങ്ങുന്നതിനായി അദ്ദേഹം കാത്തിരുന്നു. ഒന്നാം വർഷത്തിനുശേഷം ലണ്ടൻ മിഷനറി സൊസൈറ്റിക്ക് റിപ്പോർട്ട് നൽകുമ്പോൾ അദ്ദേഹത്തിൻ്റെ ഏക സങ്കടം , ആ വർഷം ആരും ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചില്ല എന്നതായിരുന്നു .
ഈസ്റ്റ് ഇന്ത്യാ കമ്പനി മോറിസൻ്റെ ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അദ്ദേഹത്തെ അവരുടെ ഒരു ഫാക്ടറിയിൽ ഒരു ഔദ്യോഗിക പരിഭാഷകനാക്കുകയും ചെയ്തു. ഈ ബന്ധം മോറിസണെ കർത്താവിനും മിഷണറി ജോലിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വളരെയധികം സഹായിച്ചു, പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന് സഹായികളായി നൽകപ്പെട്ട മറ്റുള്ളവരും, തൻ്റെ ദൗത്യത്തിൽ മുന്നേറുവാൻ മോറിസണെ സഹായിച്ചു. 1813 ആയപ്പോഴേക്കും ലണ്ടൻ സൊസൈറ്റി മറ്റൊരു മിഷനറി ഡോ. വില്യം മിൽനെ, മോറിസണെ സഹായിക്കാൻ അയച്ചു. അതേ വർഷം തന്നെ മോറിസൺ പുതിയ നിയമത്തിൻ്റെ വിവർത്തനം പൂർത്തിയാക്കി. ചൈനയിലെ സാധാരണക്കാർക്ക് അത്യാവശ്യമായ ക്രിസ്ത്യൻ സത്യങ്ങൾ പ്രദാനം ചെയ്യുന്ന “ലോകമെമ്പാടുമുള്ള ഒരു യാത്ര” എന്ന മാസികയും അദ്ദേഹം പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.

ചൈനയിലെ സുവിശേഷ വേലയെ സഹായിക്കുന്നതിനായി മോറിസൺ മറ്റ് ലേഖനങ്ങളും ലഘുലേഖകളും എഴുതുന്നതിൽ സമയം ചെലവഴിച്ചു. ഇതിനകം അദ്ദേഹം ഒരു മികച്ച ചൈനീസ് പണ്ഡിതനായിത്തീർന്നിരുന്നു. ചൈനയിലും വിദേശത്തുമുള്ള പലരും സാഹിത്യത്തിലും വിവർത്തനത്തിലും അദ്ദേഹത്തിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞു. 1814-ൽ അദ്ദേഹം ആദ്യത്തെ ചൈനീസ് പ്രൊട്ടസ്റ്റണ്ട് ക്രിസ്ത്യാനിയെ സ്നാനപ്പെടുത്തി. സ്നാനത്തിനു ശേഷം മോറിസൺ പ്രവചനാത്മകമായി ഇങ്ങനെ എഴുതി “ഒരു വലിയ വിളവെടുപ്പിൻ്റെ ആദ്യഫലം, വരാനിരിക്കുന്ന ക്രോധത്തിൻ്റെ നാളിൽ നിന്ന് രക്ഷപെടാനിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരിക്കട്ടെ”.
ചൈനക്കാരിലേക്ക് സുവിശേഷം എത്തിക്കുന്നതിനായി മോറിസൺ പലതരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു. വിവിധ വിവർത്തന കാര്യങ്ങളിൽ അദ്ദേഹം സർക്കാരിനെ സഹായിക്കുകയും ക്രിസ്ത്യൻ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടരുകയും ചെയ്തു. ഡോ. മിൽനെയുടെ സഹായത്തോടെ അദ്ദേഹം 1819-ൽ മുഴുവൻ ബൈബിളിൻ്റെ പരിഭാഷയും 1822-ൽ തൻ്റെ ചൈനീസ് നിഘണ്ടുവും പൂർത്തിയാക്കി. കാലം കഴിയുന്തോറും അദ്ദേഹത്തിൻ്റെ ശരീരം തളർന്നു, ജോലിയിൽ ക്ഷീണമുണ്ടെന്നും എന്നാൽ ജോലി കഴിഞ്ഞ് ക്ഷീണമില്ലെന്നും അദ്ദേഹം പറഞ്ഞു. ” . തൻ്റെ 27 വർഷത്തെ മിഷനറി ജീവിതത്തിൽ ഒരു തവണ മാത്രമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര നടത്തിയത്. 1834-ൽ ചൈനയിൽ വച്ച് അദ്ദേഹം മരിച്ചു.
ആദ്യമായി ചൈനയിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് , “ഇല്ല സർ, പക്ഷേ ദൈവം ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു”. അന്ത്യത്തോളം വിശ്വസ്തനായി തൻ്റെ നാഥൻ്റെ വേല ചെയ്ത റോബർട്ട് മോറിസൻ്റെ ജീവിതം ചൈനയിൽ വലിയൊരു ആത്മീയ സ്വാധീനം ചെലുത്താനും ഹഡ്‌സൺ ടെയ്‌ലർ, ചൈന ഇൻലാൻഡ് മിഷൻ തുടങ്ങിയ മറ്റ് മിഷനറിമാർക്ക് പിന്തുടരാൻ അടിത്തറയിടാനും കർത്താവ് ഉപയോഗിച്ചു.
നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിൻ്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും – ദാനി 12 : 13