വടക്കൻ അയർലണ്ടിൽ സ്കൂളുകളിലെ ക്രിസ്ത്യൻ മതപഠനം നിയമവിരുദ്ധമെന്ന് കോടതി

School 5 - വടക്കൻ അയർലണ്ടിൽ സ്കൂളുകളിലെ ക്രിസ്ത്യൻ മതപഠനം നിയമവിരുദ്ധമെന്ന് കോടതി

വടക്കൻ അയർലണ്ടിലെ പ്രൈമറി സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ക്രിസ്ത്യൻ കേന്ദ്രീകൃത മത വിദ്യാഭ്യാസം (RE) നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. നിയന്ത്രിത പ്രൈമറി സ്‌കൂളുകളിലെ നിലവിലെ സിലബസിനെതിരെ ബെൽഫാസ്റ്റ് സ്വദേശികളായ പിതാവും ഏഴു വയസ്സുകാരിയായ മകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.മറ്റെല്ലാ വിശ്വാസങ്ങളെയും ഒഴിവാക്കി ക്രിസ്തുമത കേന്ദ്രീകൃതമായ വിദ്യാഭ്യാസം , കൂട്ടായ ആരാധന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ECHR) സംരക്ഷിച്ചിരിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് കുട്ടിയുടെ അഭിഭാഷകർ വാദിച്ചു.തങ്ങളുടേത് ഒരു മതേതര കുടുംബമെന്ന് സ്വയം വിശേഷിപ്പിച്ച കുട്ടിയുടെ മാതാപിതാക്കൾ മകൾ ഒരു പ്രത്യേക ലോകവീക്ഷണം സ്വീകരിക്കുമോ എന്ന ആശങ്കയാണ് കോടതിയിൽ പ്രകടിപ്പിച്ചത്.

മതവിദ്യാഭ്യാസത്തെ “വസ്തുനിഷ്ഠവും വിമർശനാത്മകവും ബഹുസ്വരവുമായ രീതിയിൽ” സമീപിക്കാത്തതിനാൽ പാഠ്യപദ്ധതി മനുഷ്യാവകാശ ലംഘനമാണെന്നാണ് വിധി ന്യായത്തിൽ പറയുന്നത്. കണ്ടെത്തിയ നിയമവിരുദ്ധയുടെ അടിസ്ഥാനത്തിൽ പ്രധാന പാഠ്യപദ്ധതിയുടെ പുനരാലോചന ആവശ്യമാണെന്നും വിധിയിൽ പറയുന്നു.

നിലവിലെ പഠന സമ്പ്രദായം ഈ സംവിധാനം വഴക്കമുള്ളതും നിയമാനുസൃതവുമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് .

എന്നാൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വാദം തള്ളിക്കളഞ്ഞ കോടതി മതപരമായ വിദ്യാഭ്യാസം വസ്തുനിഷ്ഠവും വിമർശനാത്മകവും ബഹുസ്വരവുമായ രീതിയിൽ നൽകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പ്രധാന പാഠ്യപദ്ധതി ഒരു മിനിമം ആവശ്യകതയല്ലെന്നു വിധിയിൽ പ്രസ്താവിച്ചു .

സ്കൂളുകളിലെ മൂന്ന് പ്രധാന പ്രൊട്ടസ്റ്റന്റ് പള്ളികളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ ട്രാൻസ്ഫറർ റെപ്രസന്റേറ്റീവ്സ് കൗൺസിൽ (ടിആർസി) – പ്രസ്ബിറ്റേറിയൻ, ചർച്ച് ഓഫ് അയർലൻഡ്, മെത്തഡിസ്റ്റ് എന്നിവർ ഈ വിധിയെ “പ്രധാനവും പ്രധാനപ്പെട്ടതുമായ ഒരു വിഷയം” എന്നാണ് വിശേഷിപ്പിച്ചത് .വിവിധ പള്ളികൾ എന്ന നിലയിൽ ഈ വിഷയം തങ്ങൾ ചര്ച്ച ചെയ്യുമെന്നും അവർ പറഞ്ഞു.