സ്വവർഗ ദമ്പതികളുടെ മക്കൾക്ക് മാമോദീസ ; അമേരിക്കയിലെ ഓർത്തഡോക്സ് ആർച്ച് ബിഷപ്പിനെതിരെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്

Elpidophoros gay couple baptism - സ്വവർഗ ദമ്പതികളുടെ മക്കൾക്ക് മാമോദീസ ; അമേരിക്കയിലെ ഓർത്തഡോക്സ് ആർച്ച് ബിഷപ്പിനെതിരെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്

സെലിബ്രിറ്റി സ്വവർഗ ദമ്പതികളുടെ മക്കൾക്ക് മാമോദീസ നൽകിയതിൽ പ്രതിഷേധിച്ച് അമേരിക്കയിലെ ഓർത്തഡോക്സ് ആർച്ച് ബിഷപ്പിന് ഔദ്യോഗിക കത്ത് അയയ്ക്കുമെന്ന് ഗ്രീസിലെ ഓർത്തഡോക്സ് ചർച്ച്. ആഡംബര ഫാഷൻ ബ്രാൻഡായ ഡണ്ടസിൻ്റെ സഹസ്ഥാപകനും ഫാഷൻ ഡിസൈനുറുമായ ഡണ്ടാസിൻ്റെ മകനും മകൾക്കുമാണ് അമേരിക്കയിലെ ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ് മാമോദീസ നല്കിയത് .

എന്നാൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭരണം നടത്തുന്ന വിശുദ്ധ സുന്നഹദോസ് സഭയുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ, യുഎസ് സഭാതലവനും ലോക ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ തലവനായ തുർക്കിയിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിയോയ്ക്കും പരാതി നൽകുമെന്ന് അറിയിച്ചു.

ഗ്രീസോ ഗ്രീക്ക് ഓർത്തഡോക്സ് സഭയോ സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്നില്ല. സ്വവർഗ ദമ്പതികൾക്ക് നിയമപരമായ സഹവാസ കരാറിൽ ഏർപ്പെടാൻ മാത്രമേ രാജ്യത്തു അനുവാദമുള്ളൂ .

ഗ്രീക്ക് സഭയുടെ എതിർപ്പിനോട് ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ് പരസ്യമായി പ്രതികരിച്ചിട്ടില്ല. ബിഷപ്പിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ 2022 ജൂലൈ 2-ലെ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്, “എല്ലാ വ്യക്തികളും, അവർ ആരായാലും, അവർ എന്തു ചെയ്താലും – നല്ലതോ ചീത്തയോ ആയാലും – ദൈവത്തിൻ്റെ സ്നേഹത്തിന് യോഗ്യരാണ്, അവർ ദൈവത്തിൻ്റെ സ്നേഹത്തിന് യോഗ്യരാണെങ്കിൽ, അവരും നമ്മുടെ സ്നേഹത്തിന് യോഗ്യരാണ്,” എന്ന ഭാഗമാണ് ട്വീറ്റ് ചെയ്തിട്ടുള്ളത് . കൂടാതെ “ആരേയും അവരുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ സഭ ഒരിക്കലും തള്ളിക്കളയുകയില്ല.” എന്നും ബിഷപ്പ് പറയുന്നു. ഇത് സ്വവർഗാനുരാഗ സമൂഹത്തോടുള്ള ബിഷപ്പിൻ്റെ നിലപാടായി കരുതപ്പെടുന്നു.