അലബാമയിലെ ക്രിസ്ത്യൻ പള്ളിയിലെ വെടിവെപ്പ് ; 3 മരണം

alabama church shooting - അലബാമയിലെ ക്രിസ്ത്യൻ പള്ളിയിലെ വെടിവെപ്പ് ; 3 മരണം

യു എസ്സിലെ  അലബാമയിൽ  ഒരു എപ്പിസ്‌കോപ്പൽ പള്ളിയിൽ നടന്ന  വെടിവയ്പിൽ മൂന്ന് പേർ മരിച്ചു.വ്യാഴാഴ്‌ച പള്ളിയിൽ നടന്ന  പോട്ട്‌ലക്ക് അത്താഴവിരുന്നിടെയാണ് സംഭവം ബർമിംഗ്ഹാമിന്റെ പ്രാന്തപ്രദേശമായ അലബാമയിലെ വെസ്താവിയ ഹിൽസിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ പള്ളിയിൽ നടന്ന വെടിവയ്പ്പിന്റെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളു.വ്യാഴാഴ്ച്ച വൈകുന്നേരം 6:22 ന് അടിയന്തര സന്ദേശം ലഭിച്ച  പോലീസ് ഉദ്യോഗസ്ഥരും  വെസ്‌റ്റാവിയ ഹിൽസ് ഫയർ ഡിപ്പാർട്മെന്റ്  ഉദ്യോഗസ്ഥരും  സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ പള്ളിയിലേക്ക് എത്തിയപ്പോഴും   അക്രമി വെടിവെപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു71 വയസ്സുള്ള ഒരു വെള്ളക്കാരൻ ആണ്‌ അക്രമിയെന്ന്‌ പോലീസ് തിരിച്ചറിഞ്ഞു  പള്ളിയിൽ വല്ലപ്പോഴും പങ്കെടുക്കുക്കാറുണ്ടായിരുന്ന ഇയാൾ  അത്താഴത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു . ഇയാൾ  ഒരു കൈത്തോക്ക് ഹാജരാക്കി വെടിയുതിർക്കാൻ തുടങ്ങുകയായിരുന്നുവത്രെ . 84-കാരനായ വാൾട്ടർ റെയ്‌നി, 75-കാരി സാറാ യെഗർ എന്നിവരാണ്  പള്ളിയിൽ വച്ച് മരിച്ചതെന്ന് പോലീസ് പറഞ്ഞു 84 വയസ്സുള്ള ഒരു അജ്ഞാത സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ഇവർ മരണപ്പെട്ടുവെന്നു വെസ്‌റ്റാവിയ ഹിൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരു അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു