ഞങ്ങളേക്കുറിച്ച്

Stay up to date on the most recent Christian news blogs with commentary and trending hot topics involving faith via United Christian Online.

ആരാണു ഞങ്ങൾ ?

യുണൈറ്റഡ് ക്രിസ്റ്റ്യൻ ഓൺലൈൻ വസ്തുതകളെയും ബൈബിൾ സത്യങ്ങളെയും അടിസ്ഥാനമാക്കി മാധ്യമപ്രവർത്തനം നടത്തുന്ന ഒരു വിശ്വാസാധിഷ്ഠിത വെബ്‌സൈറ്റാണ്. ഞങ്ങൾ ഓൺലൈൻ ലേഖനങ്ങൾ, വാർത്തകൾ, സാക്ഷ്യങ്ങൾ, ബൈബിൾ പഠന സഹായി എന്നിവ നിർമ്മിക്കുന്നു. ഞങ്ങൾ ദേശീയ അന്തർദേശീയ ക്രിസ്ത്യൻ വാർത്തകൾ റിപ്പോർട്ടുചെയ്യുകയും ഞങ്ങളുടെ സന്നദ്ധപ്രവർത്തകരായ റിപ്പോർട്ടർമാരുടെയും പ്രതിബദ്ധതയുള്ള എഡിറ്റോറിയൽ സ്റ്റാഫ് അംഗങ്ങളുടെയും സഹായത്തോടെ ലോകമെമ്പാടുമുള്ള ക്രൈസ്തവസംബന്ധിയായ പരിപാടികളുടെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ സേവനം ആർക്കാണ് ലഭ്യമാകുന്നത് ?

യുണൈറ്റഡ് ക്രിസ്ത്യൻ ഓൺലൈൻ വായനക്കാർ, വാർത്തകളിലൂടെ ലഭിക്കുന്ന വിഷയങ്ങൾ സംബന്ധിച്ചു പ്രാർത്ഥിക്കുവാനും ക്രിസ്തുവിൽ വളരാനും ലക്ഷ്യമിടുന്ന വിശ്വാസികളാണ്. ക്രിസ്തുമതത്തിൻ്റെ അടിസ്ഥാന വിശ്വാസങ്ങളായ മാനസാന്തരം, യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനും ആയി സ്വീകരിക്കുക, കാൽവരിയിലെ യാഗത്തിലൂടെ ലഭ്യമായ രക്ഷയിൽ വിശ്വസിക്കുക, മുതിർന്നവരുടെ ജലസ്നാനം, പരിശുദ്ധാത്മ വരങ്ങൾ , തിരുവത്താഴം , ക്രിസ്തുവിലുള്ള പൂർണതയുടെ ജീവിതം.എന്നീ പ്രവൃത്തികൾക്കായി നാം പ്രതിജ്ഞാബദ്ധരാകുമ്പോൾ തന്നെ വാർത്തകൾക്കും ലേഖനങ്ങൾക്കും സഭാവ്യത്യാസമില്ലാത്ത കാഴ്ചപ്പാടാണ് ഉണ്ടായിരിക്കുക.