വിശ്വാസ പ്രസ്താവന

ബൈബിളാണ് ദൈവത്തിൻ്റെ ഏക പ്രചോദിതവും വിശ്വാസയോഗ്യവും സത്യവും തെറ്റില്ലാത്തതുമായ വചനം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (2 തിമോത്തി 3:16-17)

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളിൽ ശാശ്വതമായി നിലനിൽക്കുന്ന ഒരേയൊരു ദൈവമേയുള്ളൂവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 28:19)

യേശുക്രിസ്തു ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, യേശുവിൻ്റെ കന്യക ജന്മത്തിൽ, അവൻ്റെ പാപരഹിതമായ ജീവിതത്തിൽ, അവൻ്റെ അത്ഭുതങ്ങളിൽ,അവൻ്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ നമ്മുടെ പാപത്തിന് മോചനംനൽകിയ അവൻ്റെ മരണത്തിൽ, അവൻ്റെ ശാരീരിക പുനരുത്ഥാനത്തിൽ, അവൻ്റെ സ്വർഗ്ഗാരോഹണത്തിൽ/ഉയർച്ചയിൽ. അവൻ്റെ മടങ്ങിവരവിലും ശക്തിയിലും മഹത്വത്തിലും. ഞങ്ങൾ വിശ്വസിക്കുന്നു (യോഹന്നാൻ 1:1; മത്തായി 1:18,25; എബ്രായർ 4:15; എബ്രായർ 9:15-22; 1 കൊരിന്ത്യർ 15:1-8; പ്രവൃത്തികൾ 1:9-11; എബ്രായർ 9:27-28)

യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണവും , പാപികളായ സ്ത്രീപുരുഷന്മാർക്ക് രക്ഷയിലേക്കുള്ള ഏക വഴികളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (യോഹന്നാൻ 3:16; യോഹന്നാൻ 5:24; തീത്തോസ് 3:3-7)

നമ്മുടെ ഉള്ളിൽ വസിക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിൻ്റെ ഇപ്പോഴത്തെ ശുശ്രൂഷയിൽ ഞങ്ങൾ വിശ്വസിക്കുന്നു, ഇതു നമ്മെ ദൈവിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നു. (യോഹന്നാൻ 14:15-26; യോഹന്നാൻ 16:5-16; എഫെസ്യർ 1:13-14)

ഞങ്ങൾ നിത്യജീവനിൽ വിശ്വസിക്കുന്നു, ദൈവപുത്രനെന്ന നിലയിൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ നാം സ്വർഗ്ഗത്തിൽ കർത്താവിനോടൊപ്പം നിത്യത ചെലവഴിക്കുമെന്നും കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ നിരാകരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നരകത്തിൽ നിത്യമായ കഷ്ടപ്പാടുകൾ ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 25:31-46; 1 തെസ്സലൊനീക്യർ 4:13-18)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസികളുടെ ആത്മീയ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു, എല്ലാ വിശ്വാസികളും അവൻ്റെ ശരീരമായ സഭയുടെ അംഗങ്ങളാണ്. (ഫിലിപ്പിയർ 2:1-4)

ലൈംഗിക അടുപ്പത്തിനായുള്ള ദൈവത്തിൻ്റെ രൂപകൽപ്പന വിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമേ പ്രകടിപ്പിക്കാവൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കുടുംബത്തിൻ്റെ അടിത്തറയും മനുഷ്യ സമൂഹത്തിൻ്റെ അടിസ്ഥാന ഘടനയും ആയി ദൈവം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള വിവാഹം സ്ഥാപിച്ചു. ഇക്കാരണത്താൽ, വിവാഹം എന്നത് ഒരു പുരുഷൻ്റെയും ഒരു സ്ത്രീയുടെയും കൂടിച്ചേരലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (ഉല്പത്തി 2:24; മത്തായി 19:5-6; മർക്കോസ് 10:6-9; റോമർ 1:26-27; 1 കൊരിന്ത്യർ 6:9)

ദൈവം തൻ്റെ ഛായയിൽ എല്ലാ മനുഷ്യരെയും സൃഷ്ടിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, മനുഷ്യജീവിതം ഗർഭധാരണം മുതൽ അതിൻ്റെ സ്വാഭാവിക അവസാനം വരെ വിശുദ്ധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു; എല്ലാവരുടെയും ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾ നാം മാനിക്കണം; ക്രിസ്തുവിൻ്റെ മാതൃക പിന്തുടർന്ന്, ഓരോ വ്യക്തിയും സ്നേഹത്തോടും മാന്യതയോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (സങ്കീർത്തനം 139:13; യെശയ്യാവു 49:1; യിരെമ്യാവ് 1:5; മത്തായി 22:37-39; റോമർ 12:20-21; ഗലാത്യർ 6:10)

ഓൺലൈൻ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവൻ അവരോടു പറഞ്ഞു ” നിങ്ങൾ ലോകമെങ്ങും പോയി സർവസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; എന്നാൽ വിശ്വസിക്കാത്തവനോ ശിക്ഷാവിധിയിൽ അകപ്പെടും”. മർക്കോസ് 16:15.

ഓരോ വിശ്വാസിയും ക്രിസ്തുവിൽ തികഞ്ഞവരായിരിക്കണമെന്നു ഞങ്ങൾ വിശ്വസിക്കുന്നു (മത്തായി 5:48), ഞങ്ങളുടെ ലേഖനങ്ങളിലൂടെയും വാർത്തകളിലൂടെയും ബൈബിൾ പഠന സഹായിയിലൂടെയും ദൈവവചനത്തിൽ പ്രബുദ്ധരാകാൻ ലോക ക്രൈസ്തവ സമൂഹത്തെ സഹായിക്കുവാനാണ് ഞങ്ങളുടെ ശ്രമം