‘പരിവർത്തന തെറാപ്പി’ക്കെതിരെ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച് ബൈഡൻ

im 565168 - 'പരിവർത്തന തെറാപ്പി'ക്കെതിരെ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച് ബൈഡൻ

“ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ, ഇന്റർസെക്‌സ് വ്യക്തികൾക്കുള്ള സമത്വം മെച്ചപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓർഡറിൽ  അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ബുധനാഴ്ച ഒപ്പുവെച്ചു.എൽജിബിടി പ്രവർത്തകരിൽ നിന്നും ഏറെ എതിർപ്പുകൾ നേരിട്ട   “പരിവർത്തന തെറാപ്പി” എന്ന് വിമർശകർ വിശേഷിപ്പിക്കുന്ന , ഈ  ചികിത്സാ രീതി  ഇല്ലാതാക്കാനും എൽജിബിടി അവകാശങ്ങളോട് ശത്രുത പുലർത്തുന്ന സംസ്ഥാന നിയമങ്ങളെ മറികടക്കാനുമാണ് ഈ ഓർഡർ ലക്ഷ്യമിടുന്നത് .ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം അല്ലെങ്കിൽ ലിംഗഭേദം എന്നിവ അടിച്ചമർത്താനോ മാറ്റാനോ ഉള്ള മതാഭിമുഖ്യ ഗ്രൂപ്പുകളുടെ ശ്രമായാണ് എൽ ജി ബി ടി പ്രവർത്തകർ ഈ തെറാപ്പിയെ വിശേഷിപ്പിച്ചിരുന്നത് .ലൈസൻസുള്ള ക്രിസ്ത്യൻ കൗൺസിലർമാർ  അവരുടെ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കി അനാവശ്യ സ്വവർഗ ആകർഷണമോ ലിംഗ ആശയക്കുഴപ്പമോ അനുഭവിക്കുന്ന വ്യക്തികൾക്ക് കൗൺസിലിംഗ് നൽകുന്നതിൽ നിന്ന് വിലക്കുവാനും ഇത് വഴിതെളിക്കുമെന്നു അവർ വിശ്വസിക്കുന്നു.കൺവേർഷൻ തെറാപ്പി എന്നത് “LGBTQI+ യുവാക്കളുടെ ആത്മഹത്യാ സംബന്ധമായ ചിന്തകളുടെയും പെരുമാറ്റങ്ങളുടെയും ഉയർന്ന നിരക്കുകൾ ഉൾപ്പെടെ കാര്യമായ ദോഷം വരുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്ന അപകീർത്തികരമായ സമ്പ്രദായമാണ്” എന്ന് പ്രസിഡന്റിന്റെ ഉത്തരവ് അവകാശപ്പെടുന്നു.