മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ എണ്ണം കുറക്കുവാനുള്ള ലക്ഷ്യത്തോടെ ഇറാൻ പിന്തുണയുള്ള ഷിയാ പോരാളികൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഫിലോസ് പ്രൊജക്റ്റ് എന്ന സന്നദ്ധ സംഘടനയെ ഉദ്ധരിച്ചു ഫോക്സ് ന്യൂസ് ആണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഫിലോസ് പ്രൊജക്റ്റ് . ക്രിസ്ത്യാനികളെ തുരത്തുവാനുള്ള ശ്രമത്തിൽ ഷിയാ പോരാളികൾ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ലെബനൻ, ഇറാഖ് സിറിയ , യമൻ എന്നീ രാജ്യങ്ങളിലെ ക്രിസ്തിയാനികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവന്നു വാർത്തയിൽ പറയുന്നു .1950 ൽ 54 % ഉണ്ടായിരുന്ന ലബനനിലെ ക്രിസ്ത്യൻ ജനസംഖ്യ 2020 ആയപ്പോഴേക്കും 33 .7 ആയി കുറഞ്ഞതിൽ ഇറാൻ അനുകൂല ഹിസ്ബുള്ള മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് . ഭീഷണിപ്പെടുത്തിയുള്ള ഹിസ്ബുള്ളയുടെ ഭൂമി ഒഴിപ്പിക്കൽ മൂലം നല്ലൊരു ശതമാനം ഭൂമി ക്രിസ്ത്യാനികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .കൊലപാതകം, കവർച്ച , മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ വഴി ക്രിസ്ടിയാനികളെ ബാഗ്ദാദിൽ നിന്നും തുരത്തിയതിനെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിറിയയിൽ 2011 ൽ ആസാദ് ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഷിയാ ലിബറേഷൻ ആർമിയുടെ നിരവധി പോരാളി സംഘങ്ങളാണ് ഉദയം ചെയ്തത് . പിന്നീടുള്ള 10 വർഷങ്ങളിൽ സിറിയയിലെ ക്രിസ്ത്യൻ ജനസംഖ്യയിൽ 70 % കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വസ്ത്രധാരണത്തിലെ നിയന്ത്രണം , പൊതു ഇടങ്ങളിലെ സ്ത്രീ പുരുഷ ഇടപെടലുകളിലെ നിയന്ത്രണം , മദ്യ നിരോധനം എന്നീ കർക്കശ നിയമങ്ങൾക്കൊപ്പം മിഷനറി പ്രവർത്തനങ്ങളെയും ഹിസ്ബുള്ള പോരാളികൾ നിരീക്ഷിക്കാറുണ്ടത്രെ . ക്രിസ്ത്യാനികൾക്കെതിരെയുള്ള ഇറാൻ്റെ ഇത്തരം പ്രവർത്തികളെ നിരീക്ഷിക്കുവാൻ ഒരു റിപ്പോർട്ടറെ ചുമതലപ്പെടുത്തണമെന്നു ഐക്യ രാഷ്ട്ര സംഘടനയോടു റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു .
മദ്ധ്യപൂർവേഷ്യയിൽ നിന്നും ക്രിസ്ത്യാനികളെ തുരത്താൻ ഇറാൻ പദ്ധതി തയ്യാറാക്കുന്നുവെന്നു റിപ്പോർട്ട്
