പത്തു റാത്തൽ ദ്രവ്യം – ലൂക്കോസ് 19 :12 -27 – ഉത്സാഹമുള്ളവർക്കു നല്ല പ്രതിഫലവും മടിയന്മാർക്കു ശിക്ഷാവിധിയും
പാറയിന്മേലും മണലിന്മേലും പണിയപ്പെട്ട ഭവനങ്ങൾ – മത്തായി 7 :14 -17 , ലൂക്കോസ് 6 : 47 -49 -ക്രിസ്തുവിൽ പൂർണ്ണ വിശ്വാസമുള്ളവർ പരീക്ഷയിൽ പരാജയപ്പെടുന്നില്ല , അവൻ നിലനിൽക്കുന്നു, അവിശ്വാസി വീണു പോകുന്നു
പുളിച്ച മാവ്– മത്തായി 13 :33 , ലൂക്കോസ് 13 : 20 -21 – സഭയുടെ വളർച്ച
കാണാതെ പോയ ആട് – മത്തായി 18 :10 -13 ,ലൂക്കോസ് 15 : 4 -6 – അനുതപിക്കുന്നവരിൽ ദൈവത്തിനുള്ള സന്തോഷം , ദൈവം പാപിയെ അന്വേഷിക്കുന്നത്
പറയിൻ കീഴെയുള്ള വിളക്ക് – മത്തായി 5 :15 , മാർക്കോസ് 4 : 21 ലൂക്കോസ് 11 :33 – സത്യത്തെ മറച്ചു വെക്കുന്നത്
പഴയ വസ്ത്രത്തിനു മേൽ പുതിയ വസ്ത്ര ഖണ്ഡം – മത്തായി 9 :16 , മർക്കോസ് 2 :21 ലൂക്കോസ് 5 :36 -പുതിയ നിയമവും പഴയ നിയമവും തമ്മിൽ യോജിക്കുന്നില്ല – പുതിയ നിയമത്തിൻ്റെ ശക്തിയും പഴയ നിയമത്തിൻ്റെ ബലഹീനതയും
പഴയ തോൽക്കുടങ്ങളിൽ പുതിയ വീഞ്ഞ് – മത്തായി 9 :17 മാർക്കോസ് 2 :22 , ലൂക്കോസ് 5 :37 ,38 – പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ തക്ക പാത്രതയുള്ള ഹൃദയം വേണം
വിതയ്ക്കുന്നവൻ – മത്തായി 13 : 3 -5 , മാർക്കോസ് 4 : 3 -5 , ലൂക്കോസ് 8 : 5 -8 – വചനം കേൾക്കുന്നവർ പലതരക്കാരാവുന്നു
കടുകുമണി -മത്തായി 13 ;31 -32 , മർക്കോസ് 4 :30 -32 , ലൂക്കോസ് 13 : 18 -19 – സ്വർഗ്ഗ രാജ്യത്തിൻ്റെ വളർച്ച
ദുഷ്ട ഭൃത്യർ – മത്തായി 21 -33 -39 മർക്കോസ് 12 : 1 -9 , ലൂക്കോസ് 20 9 -16 – യഹൂദന്മാർ കർത്താവിനെ തള്ളിക്കളഞ്ഞത്
അത്തി വൃക്ഷവും സകല വൃക്ഷങ്ങളും – മത്തായി 24 -32 -33 ,മർക്കോസ് 13 : 28 -29 ലൂക്കോസ് 21: 29 32 – കർത്താവിൻ്റെ രണ്ടാമത്തെ വരവിൻ്റെ ലക്ഷണങ്ങൾ
ധനവാനും ലാസറും– ഇതൊരു ഉപമയല്ലെന്നും സംഭവിച്ച ഒരു സംഗതിയാണെന്നും പലർ അഭിപ്രായപ്പെടുന്നു . ലാസർ കിടന്നിരുന്ന സ്ഥലം ഇപ്പോഴും കാണാനുണ്ടെന്നു ചില ചരിത്രങ്ങളിൽ കാണുന്നു.