സ്ഥാനമൊഴിയുമെന്ന അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപ്പാപ്പ

pope - സ്ഥാനമൊഴിയുമെന്ന അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപ്പാപ്പ

എപ്പോൾ വേണമെങ്കിലും താൻ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു ഫ്രാൻസിസ് മാർപ്പാപ്പ. ഈ മാസാവസാനം കാനഡയിലേക്കുള്ള യാത്രയ്ക്ക് ശേഷം മോസ്കോയും കീവും സന്ദർശിക്കാൻ കഴിയുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്. 2013ൽ എമിരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമൻ ചെയ്തതുപോലെ ഒരു ദിവസം താൻ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് അദ്ദേഹം ആവർത്തിച്ചെങ്കിലും വേനൽക്കാലത്തിൻ്റെ അവസാനത്തിൽ ഒരു ആസൂത്രിത വിരമിക്കൽ പ്രഖ്യാപിക്കാനുള്ള പദ്ധതി തൻ്റെ മനസ്സിൽ ഒരിക്കലും പ്രവേശിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു. തൻ്റെ കാൽമുട്ടിന് തകരാർ സംഭവിച്ചതും വീൽ ചെയർ ഒരുമാസത്തോളം ഉപയോഗിക്കേണ്ടി വന്നതും അവിചാരിതമായി ചവിട്ടിയപ്പോൾ സംഭവിച്ച ചെറിയ ഒടിവും തുടർന്ന് കാല്മുട്ടിൻ്റെ ലിഗമെന്റ് വീർത്തതും മൂലമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലേസർ, മാഗ്നറ്റ് തെറാപ്പി ചികിത്സകളിലൂടെ സ്ഥിതി മെല്ലെ മെച്ചപ്പെട്ടു വരികായാണെന്നു അദ്ദേഹം പറഞ്ഞു.ഈ ആഴ്ച കോംഗോയും ദക്ഷിണ സുഡാനും സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന മാർപ്പാപ്പ പക്ഷേ കൂടുതൽ തെറാപ്പി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. ജൂലൈ 24 മുതൽ 30 തീയതികളിൽ കാനഡയിലേക്ക് പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അതിനുശേഷം എപ്പോഴെങ്കിലും റഷ്യയും ഉക്രെയ്നും സന്ദർശിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു